Monday, June 24, 2024
-Advertisements-
KERALA NEWSസംഭവ സമയത്ത് ഭർത്താവ് ആശിഷും വീട്ടുകാരും പുറത്ത് പോയിരിക്കുകയായിരുന്നു ; കോന്നിയിൽ യുവതിയെ ഭർതൃവീട്ടിൽ മ/രിച്ച...

സംഭവ സമയത്ത് ഭർത്താവ് ആശിഷും വീട്ടുകാരും പുറത്ത് പോയിരിക്കുകയായിരുന്നു ; കോന്നിയിൽ യുവതിയെ ഭർതൃവീട്ടിൽ മ/രിച്ച നിലയിൽ കണ്ടെത്തി

chanakya news

പത്തനംതിട്ട : കോന്നിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് സ്വദേശികളായ അനിൽകുമാർ-ശകുന്തള ദമ്പതികളുടെ മകൾ ആര്യ കൃഷ്ണ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് ആര്യ കൃഷ്ണയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവ സമയത്ത് ആര്യ കൃഷ്ണയും ഒന്നര വാസയുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്ത് പോയിരുന്ന ഭർത്താവ് ആശിഷും വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : woman found dead at her husbands house