Tuesday, December 5, 2023
-Advertisements-
KERALA NEWSവീട്ടമ്മയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു ; മുൻ സഹപാഠിക്കെതിരെ പരാതിയുമായി വീട്ടമ്മ

വീട്ടമ്മയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു ; മുൻ സഹപാഠിക്കെതിരെ പരാതിയുമായി വീട്ടമ്മ

chanakya news
-Advertisements-

തൃശൂർ : ഭർതൃമതിയായ യുവതിയെ കാറിൽ തട്ടികൊണ്ട് പോയി ബലാത്സംഘം ചെയ്തതായി പരാതി. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയെയാണ് സഹപാഠിയായ യുവാവ് വീട്ട് മുറ്റത്ത് നിന്ന് തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തത്. അന്തിക്കാട് സ്വദേശിയായ ആരോമലാണ് യുവതിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തത്. തുടർന്ന് പിറ്റേ ദിവസം രാവിലെ തൃശൂർ നഗരത്തിൽ യുവതിയെ ഇറക്കി വിടുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

-Advertisements-

വാഹനത്തട്ടിപ്പ് കേസിലെ പ്രതിയായ ഷെറിൻ ആണ് ആരോമലിന് കാർ ഏർപ്പാടാക്കി കൊടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഷെറിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കാണാതായതിന് പിന്നാലെ യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് യുവതിക്ക് വേണ്ടി അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചെത്തിയത്.

ആരോമലും യുവതിയും സഹപാഠികളായിരുന്നതായും അന്ന് തൊട്ട് ആരോമൽ യുവതിയെ നിരന്തരം ശല്ല്യം ചെയ്തിരുന്നതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആരോമലിന്റെ സുഹൃത്ത് ഷെറിന്റെ കാറിലാണ് രാത്രി മുഴുവൻ യുവതിയെ പാർപ്പിച്ചത്. അരോമിലിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

-Advertisements-