തൃശൂർ : ഗോവയിൽ നിന്നും ട്രെയിൻ വഴി തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച മദ്യ കുപ്പിയുമായി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ശ്രാവണി (22) ആണ് അറസ്റ്റിലായത്. യുവതിയിൽ നിന്നും 279 കുപ്പി വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു. ഗോവയിൽ നിന്നും തൃശൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പോലീസ് പിടിച്ചെടുത്തത്.
ആർപിഎഫ് ഇൻസ്‍പെക്ടർ അജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്. ഇരുപത്തിയേഴായിരം രൂപ വിലമതിക്കുന്ന മദ്യമാണ് യുവതി ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അതേസമയം യുവതി ആർക്ക് വേണ്ടിയാണ് മദ്യമെത്തിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവം വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary : Woman smuggled liquor arrested in Thrissur