എല്ലാ വർഷവും നവംബർ 21 ന് ആചരിക്കുന്ന ലോക ടെലിവിഷൻ ദിനം, പതിറ്റാണ്ടുകളായി ആഗോള ആശയവിനിമയത്തിൻ്റെയും വിനോദത്തിൻ്റെയും മൂലക്കല്ലായ ശക്തമായ മാധ്യമത്തിൻ്റെ ആഘോഷമാണ്. ഈ പ്രത്യേക ദിനത്തിൽ, ലോകമെമ്പാടുമുള്ള ആളുകൾ ടെലിവിഷൻ്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കാനും സമൂഹത്തിൽ അതിൻ്റെ സ്വാധീനത്തെ അഭിനന്ദിക്കാനും വരാനിരിക്കുന്ന പുതുമകൾക്കായി കാത്തിരിക്കാനും ഒത്തുചേരുന്നു. പഴമയില്‍ നില്‍ക്കാതെ കാലാന്തരത്തില്‍ ജന്മം കൊണ്ട സാങ്കേതിക വിദ്യകള്‍ക്കൊപ്പം സമയാസമയം മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ഉപകരണം കൂടിയാണ് ടെലിവിഷന്‍.
ലോകത്തിൻ്റെ വിദൂര കോണുകളിൽ നിന്ന് വാർത്തകൾ കൊണ്ടുവരികയോ അല്ലെങ്കിൽ വിവരണങ്ങളിലൂടെ നമ്മെ അതിശയകരമായ അറിവിലേക്കോ ആനന്ദത്തിലേക്കോ ടെലിവിഷൻ കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ട്. ലോകം മുഴുവനുമുള്ള വിവരങ്ങൾ പരസ്പരം പങ്കിട്ട മനുഷ്യാനുഭവത്തിൻ്റെ അവിഭാജ്യ ഘടകമായി ടെലിവിഷൻ മാറിയിരിക്കുന്നു. അത് വളർത്തിയെടുക്കുന്ന ബന്ധങ്ങൾ, ഭാവിയിലേക്കുള്ള അനന്തമായ സാധ്യതകൾ എന്നിവയെ വിലമതിക്കുന്നത് നമുക്ക് ഇനിയും തുടരാം. ലോക ടെലിവിഷൻ ദിനാശംസകൾ
ലോക ടെലിവിഷൻ ദിനത്തിൻ്റെ ചരിത്രം:
1996 നവംബർ 21ന് ആണ് ആദ്യ ലോക ടെലിവിഷൻ ഫോറം സംഘടിപ്പിക്കപ്പെട്ടത്. ഈ ദിവസമാണ് യു.എൻ. പൊതുസഭ ലോക ടെലിവിഷൻ ദിനമായി തിരഞ്ഞെടുത്തത്.
1996-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ലോക ടെലിവിഷൻ ദിനം സ്ഥാപിതമായത്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും ലോകകാര്യങ്ങളെ സ്വാധീനിക്കുന്നതിലും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിലും ടെലിവിഷൻ്റെ പ്രാധാന്യത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം.
അതിർത്തികൾക്കപ്പുറമുള്ള ആളുകളെ ബന്ധിപ്പിക്കുന്നതിലും വാർത്തകളും വിനോദങ്ങളും വീടുകളിൽ എത്തിക്കുന്നതിലും ആഗോള സമൂഹത്തിൻ്റെ ബോധം വളർത്തുന്നതിലും ടെലിവിഷൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്റർനെറ്റിന്റേയും സ്മാർട്ഫോണുകളുടേയും ലാപ്ടോപ്പ് കംപ്യൂട്ടറുകളുടേയും കാലത്ത് ടെലിവിഷനുകൾക്കെന്ത് പ്രാധാന്യം എന്ന് ചോദിക്കുന്നവരുണ്ടാവാം. എന്നാൽ ടെലിവിഷനുകളെ അങ്ങനെയങ്ങ് ചെറുതാക്കി കാണാൻ കഴിയില്ല. അമേരിക്കയിൽ വീഡിയോ കാണാൻ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് ടെലിവിഷനുകളാണ്. ആഗോളതലത്തിൽ ടെലിവിഷനുകളുള്ള വീടുകളുടെ എണ്ണം വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നിലവിലെ കണക്കുകൾ പറയുന്നത്.
പഴമയിൽ നിൽക്കാതെ കാലാന്തരത്തിൽ ജന്മംകൊണ്ട സാങ്കേതിക വിദ്യകൾക്കൊപ്പം സമയാസമയം മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ഉപകരണം കൂടിയാണ് ടെലിവിഷൻ. കാലത്തിനനുസരിച്ചുള്ള ആ മാറ്റംകൊണ്ടുതന്നെയാണ് ടെലിവിഷൻ ഇന്നും മനുഷ്യ ജീവിതത്തിന്റെ മുഖ്യ വിനോദ/വിജ്ഞാന ദായക ഉപകരണമായി നിലനിൽക്കുന്നത്.
ദൃശ്യമാധ്യമത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്നും ലോകത്തെ അത് എങ്ങനെയെല്ലാം സ്വാധീനിക്കുന്നു ഒപ്പം മാറ്റങ്ങളിലേക്ക് നയിക്കുന്നു എന്നെല്ലാമുള്ള ചിന്തകൾക്കും വിശകലനങ്ങൾക്കും ഓർമ്മപ്പെടുത്തലുകൾക്കുമുള്ള അവസരമാവുകയാണ് ഈ ലോക ടെലിവിഷൻ ദിനം.
ചരിത്രം പറയുന്നത് :
ഇന്ന് കാണുന്ന ടെലിവിഷൻ ജന്മമെടുത്തതിന് പിന്നിൽ നിരവധിയാളുകളുടെ പങ്കുണ്ടെന്ന് പറയാം. വ്ളാദിമിർ കെ സ്വോരികിൻ, ജോൺ ലോഗി ബേർഡ്, പോൾ നിപ്കോവ്, ചാൾസ് ഫ്രാൻസിസ് ജെങ്കിൻസ്, ഫിലോ ടി. ഫാൺസ്വർത്ത് തുടങ്ങിയവർ അതിൽ പ്രധാനികളാണ്.
എന്നാൽ ആദ്യ മെക്കാനിക്കൽ ടെലിവിഷൻ നിർമിച്ചത് ജോൺ ലോഗി ബേർഡ് ആണ്. 1926 ജനുവരി 26നാണ് അദ്ദേഹം ആദ്യ ടെലിവിഷൻ സംവിധാനത്തിന്റെ പ്രവർത്തന മാതൃക പ്രദർശിപ്പിച്ചത്.
ആദ്യ ഇലക്ട്രോണിക് ടെലിവിഷൻ നിർമിച്ചത് എ. കാംബെൽ സ്വിന്റൺ ആണ്. 1903 ൽ കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചുള്ള ടെലിവിഷൻ നിർമിച്ചത്. ഈ ടെലിവിഷനെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള വർഷങ്ങളിൽ വിവിധ ടെലിവിഷൻ പതിപ്പുകൾ വികസിപ്പിക്കപ്പെട്ടത്.
1927 ൽ അമേരിക്കൻ ഇൻവെന്ററായ ഫിലോ ടെയ്ലർ ഫാൺസ്വർത്ത് ആണ് ആദ്യ സമ്പൂർണ ഇലക്ട്രോണിക് ടെലിവിഷൻ സിസ്റ്റം നിർമിച്ചത്.
ഇന്നിന്റെ ടെലിവിഷനുകൾ:
ഇലക്ട്രോണിക് ഉപകരണങ്ങൾ കാലങ്ങൾ കടന്ന് സ്മാർട് യുഗത്തിൽ എത്തിനിൽക്കുമ്പോൾ ടെലിവിഷനുകളും പുതുപുത്തൻ രൂപത്തിൽ ഇലക്ട്രോണിക് വിപണിയിൽ നെഞ്ച് വിരിച്ച് നിൽക്കുന്നു. പിക്ചർ ട്യൂബ് ടെലിവിഷനുകൾ മാറി എൽസിഡി, എൽഇഡി സ്ക്രീൻ ടെലിവിഷനുകൾ വന്നതോടെ ടെലിവിഷനുകളുടെ രൂപം അടിമുടി മാറി. വലിയ ചതുരപ്പെട്ടികളായിരുന്ന ഭാരമുള്ള ടെലിവിഷനുകൾ സ്ഥാപിക്കാൻ സന്ദർശകമുറയിൽ പ്രത്യേക ഇടം കണ്ടിരുന്ന കാലം മാറി. ഇന്ന് എവിടെയും വളരെ എളുപ്പം സ്ഥാപിക്കാവുന്ന ഭാരം കുറഞ്ഞ കനം കുറഞ്ഞ ഉപകരണങ്ങളായി അവ മാറി.
സ്ക്രീൻ റസലൂഷന്റെ അടിസ്ഥാനത്തിൽ എച്ച്ഡിയും ഫുൾ എച്ച്ഡിയും 4കെയും 8കെയുമെല്ലാം ടെലിവിഷൻ വിപണിയിൽ ഇന്ന് സ്ഥിരം കാഴ്ചയായിക്കഴിഞ്ഞു. നിർമിത ബുദ്ധിയും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുമെല്ലാം ഇന്ന് ടെലിവിഷനിൽ ലഭ്യമാണ്. കേബിൾ ടിവി ചാനലുകൾക്കൊപ്പം ഇന്റർനെറ്റ് അധിഷ്ടിതമായ നെറ്റ്ഫ്ളിക്സ്, പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിങ് സേവനങ്ങൾ ടെലിവിഷനിൽ ലഭ്യമായതോടെ ദൈനം ദിന ജീവിതത്തിൽ ഒരിക്കൽ പോലം പ്രാധാന്യം കുറഞ്ഞിട്ടില്ലാത്ത ഒരു ഉപകരണമായി മാറിയിട്ടുണ്ട് ടെലിവിഷനുകൾ.
Content Highlights: world television day, LCD TV, LED TV, Smart TVs