കൊറോണ ബാധിച്ചു ഗർഭിണിയായ നേഴ്‌സ് മരിച്ചു: കുഞ്ഞിനെ രക്ഷപെടുത്തി

കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന ഗർഭിണിയായ നേഴ്‌സ് മരിച്ചു. എന്നാൽ കുഞ്ഞിനെ അത്ഭുതകരമായ രീതിയിൽ രക്ഷപെടുത്തി. ബ്രിട്ടനിലെ ലുട്ടൻ ആൻഡ് ഡൺസ്റ്റബിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന യുവതിയാണ് മരിച്ചത്. അഞ്ചു വർഷത്തോളമായി യുവതി ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു.

വൈറസ് ബാധിച്ചു മരിക്കുന്നവരുടെ അടുത്ത ബന്ധുക്കളെ കാണിക്കുന്ന തരത്തിലുള്ള ചികിത്സ പ്രോട്ടോകോളിൽ മാറ്റം വരുത്തുമെന്നും ബ്രിട്ടൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് അറിയിച്ചു. എന്നാൽ നേരെത്തെ കൊറോണ ബാധിച്ചു മരിച്ച 13 വയസുള്ള കുട്ടിയുടെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാൻ പറ്റാതെ ഐസുലേഷനിൽ കഴിഞ്ഞ മാതാപിതാക്കൾ ഉണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മരിക്കുന്ന ബന്ധുക്കളെ കാണുവാൻ കഴിയുന്ന തരത്തിൽ പ്രോട്ടോകോൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.