കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ മരുന്നും ഗോതമ്പും നൽകി ഇന്ത്യ: നന്ദി അറിയിച്ചു അഫ്ഗാനിസ്ഥാൻ

ഡൽഹി: കൊറോണ വൈറസിനെ തുടർന്ന് പ്രതിസന്ധിയിലായ അഫ്ഗാനിസ്ഥാന് മരുന്നുകൾ കയറ്റിയയച്ചതിനു നന്ദി അറിയിച്ചുകൊണ്ട് അഫ്ഗാനിസ്ഥാൻ. 100000 പാരസെറ്റമോൾ ഗുളികയും 500000 ഹൈഡ്രോക്സി ക്ലോറൊക്വീനുമാണ് ഇന്ത്യ നല്കിയത്. അറിയാന എയർലൈൻസിലാണ് മരുന്നുകൾ അഫ്ഗാനിസ്ഥാനിലേക്ക് എത്തിച്ചത്. നേരെത്തെ ആവശ്യമായ ഗോതമ്പ് മരുന്ന് എന്നിവ ഇന്ത്യ അയച്ചു നൽകിയിരുന്നു.

5022 മെട്രിക് ടൺ ഗോതമ്പാണ് ഇന്ത്യ നൽകിയത്. കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടുന്ന ഉപകരണങ്ങളും കയറ്റി അയച്ചിരുന്നു. ഇന്ത്യയിൽ നിന്നും പാരസെറ്റമോൾ, ഹൈഡ്രോക്‌സി ക്ലോറോക്വിൻ അടക്കമുള്ള മരുന്നുകൾ അമേരിക്ക, ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങൾക്ക് നേരെത്തെ അയച്ചു കൊടുത്തിരുന്നു. രാജ്യങ്ങൾ അതിന് ഇന്ത്യയോട് നന്ദിയും അറിയിച്ചിരുന്നു. നിലവിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ആണ് കൊറോണയെ പ്രതിരോധിക്കാനായി ഉപയോഗിച്ച് വരുന്നത്.