കൊറോണ വൈറസ് ഭേദമായാൽ വീണ്ടും വരുമോ ? ലോക ആരോഗ്യ സംഘടന പറയുന്നു

കൊറോണ ഭീതിയിൽ ലോകം ഞെട്ടലോടെ കഴിയുമ്പോൾ ഇതുവരെ പൂർണമായും ഫലപ്രദമായ ഒരു ചികിത്സ രീതിയോ, മരുന്നോ വാക്സിനോ കണ്ടെത്താൻ സാധിച്ചിട്ടില്ല, ലോകത്തെ മിക്ക രാജ്യങ്ങളും വാക്സിൻ കണ്ടെത്താൻ ഉള്ള പരിശ്രമത്തിലാണ് എങ്കിലും കൃത്യമായ രീതിയോ വാക്സിൻ ഉണ്ടാകാൻ എത്രനാൾ കൂടി വേണമെന്നോ വ്യക്തമാകുന്നില്ല.

എന്നാൽ വീണ്ടും ഭീതിയിലാക്കുകയാണ് ലോക ആരോഗ്യ സംഘടനയുടെ പുതിയ അഭിപ്രായം, കൊറോണ വൈറസ് വന്ന് പോയവർക്ക് വീണ്ടും വരുമോ എന്ന ചോദ്യത്തിന് വൈറസ് ബാധ വീണ്ടും വരില്ല എന്ന് പറയാൻ കഴിയില്ല എന്നാണ് സംഘടന നൽകുന്ന ഉത്തരം. അമേരിക്ക ഇന്ത്യ ഉൾപ്പടെ ഉള്ള രാജ്യങ്ങൾ രോഗം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ചു രോഗം ഉള്ളവരിൽ പരീക്ഷിക്കുന്നതിന്റെ ഇടയിലാണ് ഇത്തരം ഒരു അഭിപ്രായം.