കോവിഡ് 19 പരത്തിയ ചൈനയ്ക്ക് തിരിച്ചടി നൽകികൊണ്ട് നൂറുകണക്കിന് വിദേശ കമ്പനികൾ ഇന്ത്യയിലേക്ക്

ഡൽഹി: ചൈനയ്ക്ക് വൻതിരിച്ചടി നൽകികൊണ്ട് വിദേശകമ്പനികൾ രംഗത്ത്. അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് പടർത്തിയ ചൈനയിലെ വിദേശ കമ്പനികൾ ഇന്ത്യയിലേക്ക് വരാനുള്ള തീരുമാനവുമായി മുന്നോട്ട്. ചൈന – അമേരിക്ക വ്യാപാര യുദ്ധം നില നിൽക്കെ 2019 ഏപ്രിലിൽ അമേരിക്കയുടെ ആസ്ഥാനമായ 300 ഓളം കമ്പനികൾ തങ്ങളുടെ ഉല്പാദന കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തിരുന്നു. കൊറോണ വൈറസ് പടരുന്നതിന് കാരണക്കാരായവർ ചൈനയാണെന്നാണ് ലോകരാഷ്ട്രങ്ങൾ ആരോപിക്കുന്നത്. പക്ഷേ ചൈന ഇക്കാര്യം നിഷേധിക്കുകയാണ്.

വൈറസ് ഉണ്ടായത് എങ്ങനെ എന്നുള്ള കാര്യം പഠിക്കുന്നതിനെ കുറിച്ച് അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളെ ചൈന വിലക്കിയിരുന്നു. കൂടാതെ കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് അമേരിക്കയിലാണ്. ഇതെല്ലാം കണക്കിലെടുത്ത് ചൈനയിലെ പ്രവർത്തനം നിർത്താൻ വേണ്ടി മിക്ക അമേരിക്കൻ കമ്പനികളും ആലോചന ഇട്ടിട്ടുണ്ട്. ആപ്പിൾ, സാംസങ്ങ്, വിവോ, ഓപ്പോ തുടങ്ങിയ മികച്ച സ്മാർട്ട് ഫോൺ കമ്പനികൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി 48,000 കോടി രൂപയുടെ ആനുകൂല്യങ്ങൾക്കായി 3 പദ്ധതികളാണ് കേന്ദ്രസർക്കാർ കഴിഞ്ഞ മാർച്ചിൽ ഇന്ത്യയിൽ കൊണ്ട് വന്നത്. ഇത്തരത്തിൽ മൊബൈൽ നിർമാണത്തിലൂടെ ഇന്ത്യയെ കയറ്റുമതി കേന്ദ്രം ആക്കുക എന്നതായിരുന്നു വിദേശ കമ്പനികളുടെ ആശയം.

ഓട്ടോമൊബൈൽസ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലും വിദേശ നിക്ഷേപത്തിനായി ഇന്ത്യ ശ്രമിച്ചിരുന്നു. കൂടാതെ ആയിരത്തോളം കമ്പനികൾ കേന്ദ്രസർക്കാരുമായി ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടി മുന്നോട്ട് വന്നിരുന്നു. ഇത്തരത്തിൽ ഉള്ള പദ്ധതികൾ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകൾക്കാണ് തൊഴിൽ അവസരങ്ങൾ ലഭിക്കാൻ പോകുന്നത്. ഇതോടെ ചൈനീസ് ഉൽപ്പന്നങ്ങളുടെ വരവ് ഗണ്യമായ രീതിയിൽ കുറയുകയും അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്നും സാധനങ്ങൾ കയറ്റി അയയ്ക്കുകയും ചെയ്യും. ഇത് ഇരുരാജ്യങ്ങൾക്കും ഗുണകരമാകും.