കൊറോണയിൽ നിന്നും ഈദുൽ ഫിത്തറോടെ ലോകം മുക്തമാവട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് റംസാൻ ആശംസകൾ നേർന്നു യുഎഇ രാജകുടുംബാംഗം

ഷാർജ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു കൊണ്ട് യു എ ഇ രാജകുടുംബാംഗം. രാജകുടുംബാംഗമായ ഷെയ്ഖ ഫൈസൽ അൽ ഖാസിമിയാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകൾ നേർന്നത്.

കഴിഞ്ഞ തവണ റംസാൻ ആഘോഷിക്കുമ്പോൾ ഇത്തവണ ഇത്തരത്തിൽ ഉള്ള ഒരു പ്രയാസം നേരിടേണ്ടി വരുമെന്ന് ആരും കരുതിയിരുന്നില്ല. നമുക്ക് പ്രാർത്ഥിക്കാം ഈ ചെറിയ പെരുന്നാൾ കഴിയുന്നതോടെ ലോകത്ത് നിന്നും കോവിഡ് മഹാമാരിയും ഇല്ലാതാകട്ടെ എന്ന്. ഇങ്ങനെയായിരുന്നു പ്രാധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശം.