അമേരിക്കയുടെ വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്തു

ഡൽഹി: അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റർ അകൗണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോളോ ചെയ്തിരുന്നു. ട്വിറ്റർ അകൗണ്ട് ഫോളോ ചെയ്യുന്ന ലോകത്തിലെ ഏക പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു. കൂടാതെ ഇന്ത്യൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവയും വൈറ്റ് ഹൗസിലെ ഔദ്യോഗിക ട്വിറ്റർ അകൗണ്ട് ഫോളോ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇവയെല്ലാം അൺഫോളോ ചെയ്തിരിക്കുകയാണ്.

അമേരിക്കയുടെ ഈ ട്വിറ്റർ അകൗണ്ടിൽ ആകെ 19 പേരെ മാത്രമേ ഫോളോ ചെറുത്തിരുന്നുള്ളു. എന്നാൽ അവരെ കൂടാതെ ഫോളോ ചെയ്തിരുന്ന മറ്റു മൂന്ന് അകൗണ്ടുകളും ഇന്ത്യയിൽ നിന്നുള്ളതായിരുന്നു. ഏപ്രിൽ 10 നാണ് അമേരിക്കൻ വൈറ്റ് ഹൗസ് പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും കൂടാതെ പി എം ഓയുടെ ട്വിറ്റർ അകൗണ്ടും ഫോളോ ചെയ്തത്. എന്നാൽ നിലവിൽ 22 ലക്ഷം അകൗണ്ടുകൾ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റർ അകൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.