പാക്കിസ്ഥാന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശബ്‌ദിച്ച മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ

പാക്കിസ്ഥാന്റെ തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുകയും അത് ലോകത്തിനു മുൻപിൽ തുറന്നു കാട്ടുന്നതിനും ശ്രമിച്ച മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ. ഇദ്ദേഹത്തിനു നിരന്തരം വധഭീഷണി ഉള്ളതിനാൽ 2012 ൽ പാകിസ്ഥാനിൽ നിന്നും മാറി സ്വീഡനിലായിരുന്നു താമസം.

സാജിദ് ഹുസൈൻ എന്നാ പേരുള്ള ഇയാൾ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ടൈംസ് എന്ന ഓൺലൈൻ മാധ്യമത്തിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. മാർച്ച്‌ രണ്ടു മുതൽ ഇദ്ദേഹത്തെ കാണാതായതോടെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഏപ്രിൽ 23 ന് പാക്കിസ്ഥാനിലെ സ്റ്റോക്ക് ഹോമിന് സമീപത്തായി അപ്സലയിൽ ഫൈറിസ് നദിയുടെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.