പാക് ഭീകരരിൽ നിന്നും കണ്ടെത്ത ആയുധങ്ങൾ ചൈനീസ് നിർമ്മിതം: ഇന്ത്യയോട് യുദ്ധം ചെയ്യാൻ പാക്കിസ്ഥാന് ചെനീസ് സഹായം

കാശ്മീർ: അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ പോലും വകവെയ്ക്കാതെ പാക്ക് ഭീകരർ മുന്നറിയിപ്പുകളെയും അവഗണിച്ചു കൊണ്ട് പ്രകോപനം തുടരുകയാണ്. ഹിന്ദ്ധ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിന്നും കണ്ടെടുത്ത ആയുധങ്ങൾ ചൈനയിൽ നിർമ്മിച്ചതാണെന്ന് സ്ഥിതീകരിച്ചു സുരക്ഷാ സേന. പ്രദേശത്തു നിന്നും കണ്ടെടുത്തത് ചൈനീസ് ടൈപ്പ് 56 ആക്രമണ റൈഫിൾസുകളും ഡബ്ല്യുഎ എസ് ആർ സീരീസ് തോക്കുകളുമാണ്.

ഭീകരർ ആക്രമണത്തിന് വേണ്ടി ഉപയോഗിച്ച ആയുധങ്ങളാണ് ഇവയെന്ന് ഉദ്യോഗസ്ഥർ വ്യെക്തമാക്കി. ആയുധങ്ങൾ വിശദമായി പരിശോധിച്ച് വരികയാണ്. ഇന്ത്യയുമായി ഭീകരാക്രമണം നടത്തുന്നതിനായി പാക്കിസ്ഥാൻ ചൈനയുടെ സഹായം വാങ്ങുന്നുണ്ടെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ അനധികൃതമായി ആയുധ ഇടപാടുകൾ നടത്തുന്നതായും സൂചനയുണ്ട്.