ആദ്യവാരത്തിൽ ഇന്ത്യയിലേക്ക് 15000 ത്തോളം പ്രവാസികൾ എത്തും: കേരളത്തിൽ നാല് വിമാനങ്ങൾ ആദ്യദിനത്തിൽ

ഡൽഹി: വിദേശ രാജ്യങ്ങളിൽ ഉള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ആദ്യ ആഴ്ചയിൽ 15000 ത്തോളം പ്രവാസികൾ നാട്ടിലേക്ക് തിരിച്ചെത്തും. ദുബൈ, സൗദി അറേബ്യ, ഖത്തർ ഒമാൻ, അബുദാബി, ബഹറിൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ആദ്യപടിയായി പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. കൂടാതെ മലേഷ്യ, സിംഗപ്പൂർ, അമേരിക്ക, ബംഗ്ളാദേശ്, ഫിലിപൈൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടും. വിമാനങ്ങൾ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നി ഇടങ്ങളിലേക്കാണ് എത്തുന്നത്.

കൊച്ചിയിൽ ദുബൈ, ദോഹ, മസ്കറ്റ്, മനാമ, ദമാം, ജിദ്ദ, കുവൈറ്റ്‌ തുടങ്ങിയ ഇടങ്ങളിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ദുബൈ, റിയാദ്, മനാമ, കുവൈറ്റ്‌, തുടങ്ങിയ 15 ഓളം സർവീസുകളും പരിഗണിക്കുന്നുണ്ട്. വിമാനതാവളത്തിൽ എത്തുന്ന പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ നാട്ടിലെത്തുന്നവർ പതിനാല് ദിവസം ക്വറന്റിനിൽ കഴിയുകയും വേണം.