ശക്തി തെളിയിച്ച് ഇസ്രായേൽ ; കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചു

ജെറുസലേം : കൊറോണ വൈറസിനെ നശിപ്പിക്കുന്ന മരുന്ന് കണ്ടെത്തിയതായി ഇസ്രേയൽ. ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസേര്‍ച്ച്‌ ആണ്‌ കൊറോണയ്ക്കെതിരെയുള്ള ആന്റിബയോട്ടിക്ക് കണ്ടെത്തിയത്. ഇസ്രയേല്‍ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് ഈ വിവരം പുറത്ത് വിട്ടത്.

മരുന്ന് കണ്ടെത്തിയെന്നും ഫലപ്രദമായി ഉപയോഗിച്ചെന്നും പേറ്റന്റ് നേടിയ ശേഷം വലിയ രീതിയിൽ മരുന്ന് ഉല്പാദിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ലോകത്തിലെ പ്രമുഖ മരുന്ന് കമ്പനികളെ ഏല്പിക്കാനാണ് ഇപ്പോൾ നീക്കം നടത്തുന്നത് അതിനായുള്ള ചേർച്ചകൾ താമസിയാതെ ആരംഭിക്കുമെന്നും റിപ്പോർട്ട്.

ലോകത്തിന്റെ എല്ലാ മേഖലകളിലും മരുന്ന് ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം നടന്ന് കൊണ്ടിരിക്കുകയാണ് അതിനിടെയാണ് ഇസ്രായേൽ മരുന്ന് കണ്ടെത്തിയത്. ശരീരത്തിൽ കടന്ന വൈറസിനെ നശിപ്പിക്കാൻ മരുന്നിന് സാധിക്കുമെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.