ചൈനയിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ 108 പേരിൽ പരീക്ഷിച്ചു: ആദ്യപരീക്ഷണം വിജയമെന്ന് വിദഗ്ധർ

കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടിയുള്ള വാക്സിൻ പരീക്ഷണം മനുഷ്യരിൽ നടത്തിയെന്നും വിജയകരമായെന്നും ചൈന. ആദ്യപടിയായി 108 പേരിലാണ് ആഡ്5 എൻകോവ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ നൽകിയ ഭൂരിപക്ഷം പേരിലും രോഗപ്രതിരോധശേഷി ഉണ്ടായതായും ചൈനയിലെ പ്രമുഖ ആരോഗ്യ മാസികയായ ദി ലാൻസെറ്റ് പറയുന്നു.പരീക്ഷണം നടത്തിയത് ചൈനയിലെ ജിയാംഗ്സു പ്രോവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കോൺട്രോളിലെ പ്രഫസർ ഫെം ഗ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു.

വാക്സിൻ നൽകിയവർക്ക് 28 ദിവസത്തിനു ശേഷമെ അതിന്റെ ഫലം കണ്ടു വരികയുള്ളെന്നും ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. മരുന്നുകൾ പരീക്ഷിച്ചവരിൽ അതിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നുള്ള കാര്യവും ഗവേഷണം നടത്തണമെന്നും പരീക്ഷണം പൂർണ വിജയമാണെന്ന് പറയാൻ സമയമെടുക്കുമെന്നും വിദഗ്ധർ പറയുന്നു. ആറുമാസത്തിനുശേഷം പരീക്ഷണത്തിന്റെ അന്തിമമായുള്ള ഫലം അറിയാൻ സാധിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു