മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ ; സ്വാതന്ത്ര്യ ദിനത്തിൽ ആശംസ അറിയിച്ച് ചൈന

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് ചൈന. ഇന്ത്യൻ ജനതയ്ക്കും കേന്ദ്രസർക്കാരിനും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ സുൻ വെയ്ഡോംഗ് ചൈനയുടെ ഔദ്യോഗിക ആശംസകളായി ഇന്ത്യയെ അറിയിച്ചു. മഹത്തായ ചരിത്രമുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സമാധാനം ഉറപ്പുവരുത്തുന്നതിനും വികസനം കൈവരിക്കുന്നതിനും സാധിക്കുമെന്നും ചൈനീസ് അംബാസഡർ പറഞ്ഞു.

ഇന്ത്യ ചൈന യുദ്ധം 1962 ൽ നടന്നശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയ സ്വാതന്ത്ര്യ ദിനമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും ബന്ധം പൂർവ്വസ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ചൈന അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു