സിഗ്നൽ കാത്ത് നിന്ന യുവതിയുടെ സ്‌കൂട്ടറിൽ വണ്ടി ഇടിച്ചു ; രക്ഷപെട്ടത് തലനാരിഴയ്ക്ക് വീഡിയോ വൈറൽ

വിയറ്റ്നാമിൽ നടന്ന ഒരു അപകടത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സിഗ്നലിൽ കാത്ത് നിർത്തിയിട്ടിരുന്ന സ്കോട്ടറിലേക്ക് ഒരു എസ്യുവി വന്നു ഇടിക്കുന്നതും സ്കൂട്ടറിലുണ്ടായിരുന്ന യുവതി അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വിഡിയോയിൽ കാണുന്നത്. റെഡ് സിഗ്നൽ കണ്ട് യുവതി സ്കൂട്ടർ നിർത്തിയതിനു തൊട്ടുപിന്നാലെ എസ്‌യുവി അതിവേഗത്തിൽ വരുന്നത് കണ്ട് യുവതി സ്കൂട്ടറിൽ നിന്നും ചാടി രക്ഷപെടുന്നതും എസ്‌യുവി സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുന്നതും കാണാം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ചു ഏറ്റവും മുന്നിലായി പോയി വീഴുന്നുമുണ്ട്.

സെക്കന്റുകളുടെ വ്യത്യാസത്തിലാണ് യുവതി വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടത് എന്ന് വിഡിയോ കണ്ടാൽ മനസിലാകും. ഡ്രൈവറുടെ അമിത വേഗവും ശ്രദ്ധയില്ലായ്മയുമാണ് അപകടത്തിന് കാരണമാക്കിയത്. സ്കൂട്ടറിന് ഇടിച്ചതിനുപിന്നാലെ ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങിവരുന്നതും വിഡിയോയിൽ വ്യക്തമാണ്.

അഭിപ്രായം രേഖപ്പെടുത്തു