മുലപ്പാൽ വിറ്റ് യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ, കൂടാതെ ഗർഭപാത്രം വാടകയ്ക്കും നൽകും

ഒരുകാലത്ത് നമുക്ക് കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് നമ്മൾ കരുതിയ വസ്തുക്കൾ പോലും ഇന്ന് മാർക്കെറ്റിൽ നമ്മുടെ കയ്യെത്തും ദൂരത്തു ഉണ്ട്. പുറത്തിറങ്ങാതെ തന്നെ ലോകത്തെവിടെയും ഉള്ള സാധനങ്ങൾ നമ്മുടെ വീട്ടുപടിക്കൽ എത്തുന്ന രീതിയിലേക്ക് എല്ലാം മാറി. ഓൺലൈൻ സംവിധാനം അത്രയ്ക്കും വികസിച്ചു. എന്നാൽ ഒരിക്കലും നമ്മൾ ലഭിക്കാൻ ചാൻസില്ല എന്ന് കരുതുന്ന ഒരു ഉല്പന്നവുമായി വിപണിയിലെത്തിയ ആളാണ് യു‌എസിലെ ഫ്ലോറിഡയിൽ താമസമാക്കിയ ജൂലി ഡെന്നിസ് എന്ന യുവതി. തന്റെ മുലപ്പാൽ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന ഒരു വേറിട്ട ആശയമാണ് ജൂലി തിരഞ്ഞെടുത്തത്. 2014ലാണ് ജൂലി ഈ സംരംഭം ആരംഭിച്ചത്, ഇതുവരെയായി 14ലക്ഷത്തോളം രൂപ ഇതുവഴി സമ്പാദിച്ചു എന്ന് ജൂലി പറയുന്നു.

ആദ്യം തന്റെ ഗർഭ പാത്രം വാടകയ്ക്ക് നൽകി ഒരു കുഞ്ഞിന് ജന്മവും നൽകി. അതിനുശേഷം 6 മാസം ആയപ്പോൾ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി അതിനു ശേഷമാണു മുലപ്പാൽ വിൽക്കാൻ തീരുമാനിച്ചത്. ഔണ്‍സിന് 90സെന്റ്സ് എന്ന നിരക്കിലാണ് ജൂലി പാല്‍ വില്‍ക്കുന്നത്. പാല്‍ ഉത്പാദിപ്പിക്കുന്നത് ഒരു മുഴുവൻ സമയ ജോലിയാണ് എന്നാണ് ഇവർ പറയുന്നത്. മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരും, വാടകയ്ക്ക് ഗർഭപാത്രം എടുത്ത് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മാരുമാണ് ജൂലി ടെന്നീസിനെ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് മൂലം തനിക്ക് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്നും ഇവർ പറയുന്നു. “പൂർണ ആരോഗ്യവതിയായ ഞാൻഎന്റെ ഗർഭാശയവും, മുലപ്പാലും വിൽക്കുന്നതിൽ എന്താണ് തെറ്റുള്ളത്. എല്ലാവരും വിചാരിക്കുന്നപോലെ ഇതത്ര എളുപ്പമുള്ള പണിയല്ല പാൽ എടുക്കാൻ തന്നെ ഒരുപാട് സമയം വേണ്ടിവരുന്നു. മാത്രമല്ല നല്ല ചെലവ് വരുന്ന ജോലി കൂടിയാണിത്, ഒരുവട്ടം പാൽ എടുത്തതിനുശേഷ പമ്പിന്റെ ഭാഗങ്ങൾ വൃത്തിയാക്കാനും പാൽ അണുവിമുക്തമാക്കി പ്ലാസ്റ്റിക് കവറുകളിൽ ആക്കാനും ഒരുപാട് സമയം വേണ്ടാതായി വരുന്നുണ്ട്.

ഞാൻ ചിലവഴിക്കുന്ന സമയത്തിന് ഈ തുക നന്നേ കുറവാണു”. ആഴ്ചകൾ കഴിയുംതോറും പമ്പ് മാറ്റി വാങ്ങണം കവറുകൾ വാങ്ങണം ഇതിനൊക്കെ ചെലവിടുന്നത് താൻ തന്നെയാണ്. ഇതൊന്നും അറിയാതെ ആണ് ആൾക്കാർ മുലപ്പാലിനു എന്തിനാണ് കാശ് വാങ്ങുന്നത് എന്ന് ചോദിച്ചു പരിഹസിക്കാറുണ്ട് എന്നും ജൂലി ഡെന്നിസ് പറഞ്ഞു. ഓരോ മാസവും ഏകദേശം 443 ലിറ്റർ പാൽ ശേഖരിച്ചു ഐസ് ക്യൂബ്സ് ഇട്ട് ഫ്രീസറിൽ സൂക്ഷിക്കും. ആവശ്യക്കാർ വന്നാൽ ബോക്സുകളിലാക്കി എത്തിച്ചു നൽകും. ഇതിനിടയിൽ ചില പുരുഷന്മാർ മോശം കമന്റുകളുമായി വന്നിട്ടുണ്ട്, തന്റെ പാൽ തന്നെയാണോ എന്ന് തെളിയിക്കുന്ന എന്തെങ്കിലും കാണിക്കണമെന്നായിരുന്നു ആവശ്യം അത്തരക്കാരെ താൻ ബ്ലോക്ക്‌ ചെയ്തിട്ടുമുണ്ട് എന്ന് ജൂലി പറയുന്നു. ഫേസ്ബുക്കിലാണ് അദ്യമായി പരസ്യം നൽകിയത്. പരസ്യം കണ്ട് ആവശ്യക്കാർ വന്നതോടെയാണ് ഇത് ഒരു മുഴുനീള കച്ചവടം എന്ന നിലയിലേക്ക് മാറിയത് എന്നും ജൂലി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു