യുവതിയും രണ്ട് മക്കളെയും അയർലണ്ടിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

ഇന്ത്യൻ പൗരന്മാരായ യുവതിയും രണ്ട് മക്കളെയും അയർലണ്ടിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ബംഗളൂരു സ്വദേശിനിയായ സീമ ബാനുവിനെയും രണ്ട് മക്കളെയുമാണ് കഴിഞ്ഞ ദിവസം അയർലണ്ടിലെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നതായും പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൊലപാതകമാണോ എന്ന് ഉറപ്പിക്കാൻ സാധിക്കുള്ളു എന്നും പോലീസ് പറയുന്നു.

സീമ ഭർതൃ പീഡനത്തിന് ഇരയായതായി വാർത്തകൾ പുറത്ത് വന്നിരുന്നു. സീമയും ഭർത്താവും പിരിഞ്ഞ് താമസിക്കുകയായിരുന്നെന്ന് അയാൾ വാസികൾ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസം മുൻപാണ് സീമയും മക്കളും ഇവിടേക്ക് താമസം മാറിയത്.

അഭിപ്രായം രേഖപ്പെടുത്തു