കോവിഡ് വാക്സിന്റെ വ്യാജൻ വന്നേക്കാം എന്ന മുന്നറിയിപ്പുമായി ഇന്റർപോൾ

ന്യുഡൽഹി : കോവിഡ് വാക്സിന്റെ വ്യാജൻ വന്നേക്കാം എന്ന മുന്നറിയിപ്പുമായി ഇന്റർപോൾ. ഇന്റ്ർനെറ്റ് വഴിയോ അല്ലാതെയോ വ്യാജ വാക്സിനുകൾ വിലക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇന്റർപോൾ മുന്നറിയിപ്പ് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് ഇന്റർപോൾ നോട്ടീസ് നൽകിയിരിക്കുകയാണ്. കോവിഡ് വാക്സിന്റെ വ്യാജ വാക്സിൻ നിർമ്മാണം തടയണമെന്നും വാക്സിന്റെ മോഷണം തടയണമെന്നും ഇന്റർപോളിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഈ മാസം അവസാനത്തോടെ ബ്രിട്ടനിൽ കോവിഡ് വാക്സിൻ പൊതുജനങ്ങളിലേക്കെത്തിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. അടുത്ത വർഷം ആദ്യം ഇന്ത്യയിലും വാക്സിൻ വിതരണം ചെയ്യും. വാക്സിൻ വിതരണം ചെയ്യാനുള്ള നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്.