ഫെയ്‌സറിന്റെ കോവിഡ് 19 വാക്സിൻ സുരക്ഷിതമെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ

ഫെയ്‌സറിന്റെ കോവിഡ് 19 വാക്സിൻ സുരക്ഷിതമെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. മുപ്പത്തിനായിരത്തിന് മുകളിൽ അധീകം പേരിൽ നടത്തിയ പരീക്ഷണത്തിലാണ് ഏജൻസിയുടെ വിലയിരുത്തൽ.

വാക്‌സിൻ ഉപയോഗിക്കുന്നതിന് നിലവിൽ ആശങ്കയൊന്നുമില്ലെന്ന് ഏജൻസി വ്യക്തമാക്കി. അനുമതി ലഭിച്ചാൽ പെട്ടെന്ന് തന്നെ വാക്സിൻ ഉപയോഗിക്കാൻ സാധിക്കുമെന്നും ഏജൻസി അറിയിച്ചു.യുഎസ് കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോടെക്കും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്.