ചൈനയുടെ കോവിഡ് മരുന്ന് സ്വീകരിച്ച ആളുടെ കൈകളുടെ ചലന ശേഷി നഷ്ടപ്പെട്ടു

ചൈനയുടെ കോവിഡ് മരുന്ന് സ്വീകരിച്ച ആളുടെ കൈകളുടെ ചലന ശേഷി നഷ്ടപ്പെട്ടു. ചൈനീസ് മരുന്ന് നിർമ്മാതാക്കളായ സിനോഫാം നിർമ്മിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച വളണ്ടിയർമാരിൽ ഒരാൾക്കാണ് ന്യോറോളജിക്കൽ പ്രശ്‌നം ഉണ്ടായത്. പ്രശ്നം ശ്രദ്ധയിൽ പെട്ടതോടെ താൽക്കാലികമായി വാക്സിൻ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.

ചൈനീസ് കോവിഡ് വാക്സിൻ സ്വീകരിച്ച വളണ്ടിയർമാരിൽ ഒരാൾക്ക് കൈകാലുകലുകൾ അനക്കാൻ സാധിക്കുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്വിലെയിൻ ബാരെ സിഡ്രോം എന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ് മരുന്ന് സ്വീകരിച്ച ആളിൽ കണ്ടെത്തിയത്. കൈയ്യുടെയും കാലിന്റെയും ചലനാവസ്ഥയെ ബാധിക്കുന്ന രോഗമാണ് ഗ്വിലെയിൻ ബാരെ സിൻഡ്രോം.