കർഷക സമരത്തിന്റെ പേരിൽ ഗാന്ധി പ്രതിമയോട് അനാദരവ് ; പ്രതിമയുടെ മുഖം ഖലിസ്ഥാൻ പതാക കൊണ്ട് മറച്ചു

ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയറിയിച്ച് വാഷിംഗ്ടൺ ഇന്ത്യൻ എംബസിക് മുന്നിലെ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടി ഖാലിസ്ഥാൻ വിഘടന വാദികളുടെ പ്രതിഷേധം. ഗാന്ധി പ്രതിമ കഴിഞ്ഞ ദിവസം രാത്രി നശിപ്പിക്കുകയും പ്രതിമയ്ക്ക് മുകളിൽ ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഗാന്ധിയുടെ മുഖം ഖലിസ്ഥാൻ പതാക കൊണ്ട് മറച്ചു.

ഖലിസ്ഥാൻ മുദ്രാവാക്യം വിളിച്ചെത്തിയവരാണ് ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയത്. സംഭവത്തിൽ ഇന്ത്യൻ എംബസി പ്രതിഷേധം രേഖപ്പെടുത്തി കുറ്റവാളികൾക്കെതിരെ നടപടി ആവിശ്യപ്പെട്ട് യുഎസ് ഗവണ്മെന്റിനെ സമീപിച്ചിട്ടുമുണ്ടെന്ന് എംബസി വ്യക്തമാക്കി.