അക്രമ മാർഗത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രധാനമന്ത്രി

ന്യുഡൽഹി : യുഎസ് പാർലമെന്റിൽ ട്രെമ്പ് അനുകൂലികൾ അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമ മാർഗത്തിലൂടെ ജനാതിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കലാപത്തെ കുറിച്ചുള്ള വാർത്തകൾ പ്രയാസമുണ്ടാക്കുന്നതായും സമാധാനപരമായി അധികാരം കൈമാറ്റം ചെയ്യണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

യുഎസ് കോൺഗ്രസ്സിന്റെ ഇരു സഭകളും ചേരുന്നതിനിടെയാണ് ട്രെമ്പ് അനുകൂലികൾ പാര്ലമെന്റിനകത്തേക്ക് അതിക്രമിച്ച് കയറിയത്. ആയിരക്കണക്കിന് ആളുകൾ ഇരച്ച് കയറുകയും ആക്രമണം നടത്തുകയുമായിരുന്നു ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.