വായ്പ്പ തിരിച്ചടയ്ക്കാൻ പണമില്ല ; പാർക്ക് പണയം വയ്ക്കാനൊരുങ്ങി പാകിസ്ഥാൻ

ഇസ്ലാമബാദ് : പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പണം കണ്ടെത്താനുള്ള മാർഗങ്ങൾ തേടി പാകിസ്ഥാൻ സർക്കാർ. ഇസ്ലാമബാദിലെ പാർക്ക് പണയം വെച്ച് പണം കണ്ടെത്താനാണ് സർക്കാർ ശ്രമം. 50000 കോടി രൂപയ്ക്ക് പണയം വെക്കാനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. മുഹമ്മദലി ജിന്നയുടെ ഇളയ സഹോദരിയുടെ പേരിലാണ് പാർക്ക്. പാകിസ്താനിലെ ഏറ്റവും വലിയ പാർക്ക് കൂടിയാണിത്.

പാർക്ക് പണയം വയ്ക്കുന്നതിനൊപ്പം സർക്കാർ വക സ്ഥാപനങ്ങൾ തുടങ്ങി നിരവധി സ്വത്തുക്കൾ പണയപ്പെടുത്താനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. സൗദി അറേബ്യയയിൽ നിന്ന് കടമെടുത്ത മൂന്ന് മില്യൺ ഡോളർ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതും. പാകിസ്ഥാൻ തൊഴിലാളികൾക്ക് യുഎഇ വിസ നൽകാത്തതും പാകിസ്താനെ നട്ടംതിരിയിക്കുകയാണ്.