താൻ വീട്ടു തടങ്കലിലാണ് രക്ഷിക്കണം ; ദുബായ് ഭരണാധികാരിക്കെതിരെ മകൾ രംഗത്ത്

ദുബായ് : ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് സ്വന്തം മകളെ വിട്ടു തടങ്കലിൽ വച്ചിരിക്കുകയായണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദിന്റെ മകൾ ഷൈഖ ലത്തീഫയുടെ വീഡിയോയും ബിബിസി പുറത്ത് വിട്ടു. തന്നെ തന്റെ പിതാവ് തടങ്കലിൽ വച്ചിരിക്കുകയാണെന്നും ഷെയ്‌ഖ ലത്തീഫ വീഡിയോയിൽ പറയുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് ന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് ലത്തീഫ. നേരത്തെ മകളെ വിട്ടുകിട്ടണമെന്ന് ആവിശ്യപ്പെട്ട് ആദ്യഭാര്യ കോടതിയെ സമീപിച്ചിരുന്നു.

ദുബായിലെ വീട്ടിൽ ജയിലിലാണ് താൻ കഴിയുന്നതെന്നും. പുറം ലോകം കാണാത്തവിധത്തിൽ തന്നെ വീട്ടിനകത്ത് നിർത്തിയിരിക്കുകയാണ് പുറം കാഴ്ചകൾ കാണാൻ പോലും തനിക്ക് ആക്കുന്നില്ലെന്നും. വീഡിയോ പകർത്തുന്നത് ശുചിമുറിയിൽ നിന്നാണെന്നും ലത്തീഫ വീഡിയോയിൽ പറയുന്നു. അതേസമയം ആരോപണങ്ങൾ ദുബായ് ഭരണാധികാരിയുടെ അഭിഭാഷകർ നിരസിച്ചു.