ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ടെല്‍അവീവ് : ഗാസ അതിർത്തിയിൽ നിന്നും ഹമാസ് തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇസ്രായേലിലെ അഷ്ക ലോണിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന ഇടുക്കി കീരികോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കഴിഞ്ഞ ദിവസം ഹമാസ് തീവരവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹമാസ് ഒരുമണിക്കൂറിൽ ഇരുന്നൂർ റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്. ഈ ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.

അഷ്കലോണിലെ സൗമ്യ താമസിക്കുന്ന വീടിന് മുകളിൽ ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു റോക്കറ്റ് ഉഗ്ര ശബ്‍ദത്തോടെ പൊട്ടി തെറിക്കുകയും റോക്കറ്റിന്റെ ഭാഗങ്ങൾ ജനൽ വഴി അകത്തേക്ക് പ്രവേശിച്ച് സൗമ്യയുടെ ശരീരത്തിൽ തുളഞ്ഞ് കയറുകയുമായിരുന്നു. റോക്കറ്റ് ആക്രമണത്തിൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. റോക്കറ്റ് വീഴുന്ന സമയം സൗമ്യ ഫോണിൽ സംസാരിക്കുകയായിരുന്നു എന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു