സ്വയം പ്രതിരോധം തീർക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ് ടൺ : ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ പ്രതികരണവുമായി അമേരിക്ക. പ്രകോപനമില്ലാതെ ആയിരത്തിലധീകം റോക്കറ്റുകൾ ആക്രമിക്കാൻ വരുമ്പോൾ സ്വയം പ്രതിരോധം തീർക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുമായി ഫോണിൽ ബന്ധപ്പെട്ടതിന് ശേഷമാണ് ജോ ബൈഡൻ ഇസ്രായേലിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

അതേസമയം മുസ്‌ലിം രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ പുരോഗമിക്കുകയാണ്. പലസ്തീൻ ആക്രമണത്തിൽ അഞ്ചോളം ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ പാലസ്‌തീന്‌ കനത്ത നഷ്ടം സംഭവിച്ചതായാണ് വിവരം. എത്രയും പെട്ടെന്ന് സ്ഥിതിഗതികൾ ശാന്തമാകുമെന്നാണ് കരുതുന്നതെന്ന് ജോ ബൈഡൻ പറഞ്ഞു.