റഷ്യയിലും വൻസ്ഫോടനം ; വെല്ലുവിളി ഏറ്റെടുത്ത് തിരിച്ചടിയുമായി യുക്രൈനും

മോസ്‌കോ : യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈനിൽ വ്യോമാക്രമണം നടത്തിയ റഷ്യക്കെതിരെ തിരിച്ചടിയുമായി യുക്രൈൻ. റഷ്യയിൽ യുക്രൈൻ സ്ഫോടനം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കീവിൽ സ്ഫോടനം നടന്നതിന് പിന്നാലെ റഷ്യയിലും സ്ഫോടനം നടന്നതായാണ് വിവരം.

റഷ്യൻ പ്രസിഡന്റ് സൈനീക നീക്കത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് യുക്രൈനിൽ റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ആയുധം വെച്ച് കീഴടങ്ങണമെന്ന് യുക്രൈനോട് റഷ്യ ആവശ്യപ്പെട്ടു. പ്രത്യാക്രമണത്തിന് മുതിർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്ന് യുക്രൈന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു .

റഷ്യയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ തിരിച്ചടിക്കുമെന്ന് യുക്രൈൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കീഴടങ്ങാൻ തയാറല്ലെന്ന് വ്യക്തമാക്കിയ യുക്രൈൻ റഷ്യയിൽ സ്ഫോടനം നടത്തി തിരിച്ചടി തുടങ്ങിയതായി വ്യക്തമാക്കിയിരിക്കുകായാണ്. യുക്രൈൻ അതിർത്തിയിൽ റഷ്യ രണ്ട് ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.