നേപ്പാളിൽ തകർന്ന് വീണ വിമാനത്തിലെ യാത്രക്കാരിൽ മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ട്

കാഠ്മണ്ഡു : നേപ്പാളിൽ തകർന്ന് വീണ വിമാനത്തിലെ യാത്രക്കാരിൽ മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ട്. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 22 പേരാണ് വീമാനപകടത്തിൽ മരണപ്പെട്ടത്. നാല് ഇന്ത്യക്കാരും മൂന്ന് ജർമൻ പൗരന്മാരും മരിച്ചവരിൽ പെടുന്നു.

സംഭവ സ്ഥലത്ത് നിന്ന് 21 മൃതദേഹങ്ങൾ നേപ്പാൾ സൈന്യം കണ്ടെടുത്തു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആഭ്യന്തര സർവ്വീസ് നടത്തുന്ന താരാ എയറിന്റെ വീമാനമാണ് അപകടത്തിൽപെട്ടത്. വിമാനം ലാൻഡ് ചെയ്യാൻ 6 മിനിറ്റ് ബാക്കി നിൽക്കെയാണ് അപകടമുണ്ടായത്.

ഞായറാഴ്ച രാവിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് യാത്ര തിരിച്ച വിമാനം ലാൻഡ് ചെയ്യാൻ 6 മിനിറ്റ് ബാക്കി നിൽക്കെ അപകടത്തിൽപെടുകയായിരുന്നു. വിമാനം അപ്രത്യക്ഷമായതോടെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഞായറാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പുനരാരംഭിച്ച തിരച്ചിലിനൊടുവിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.