ഇന്ത്യ നൽകുന്ന സഹായങ്ങൾ പാകിസ്ഥാൻ തട്ടിയെടുക്കുന്നതായി താലിബാൻ

കബൂൾ : ഭീകരാക്രമണത്തെ തുടർന്ന് തകർന്ന അഫ്ഘാനിസ്ഥാനിലേക്ക് ഇന്ത്യ നൽകുന്ന സഹായങ്ങൾ പാകിസ്ഥാൻ തട്ടിയെടുക്കുന്നതായി താലിബാൻ. ഇന്ത്യ നൽകിയ ഗോതമ്പ് അടക്കമുള്ള ധാന്യങ്ങൾ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ തട്ടിയെടുത്തിരുന്നു. ധാന്യങ്ങൾ നിറച്ച 15 ഓളം ട്രാക്കുകളാണ് ഹെൽമണ്ട് പ്രവിശ്യയിൽ വെച്ച് പാകിസ്ഥാൻ തട്ടിയെടുത്തത്. ഇതിന് പിന്നാലെ 50 ട്രക്കുകൾ കൂടി പാകിസ്ഥാൻ തട്ടിയെടുത്ത് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും താലിബാൻ സുരക്ഷാ സേന പിടികൂടുകയായിരുന്നു.

അഫ്ഘാൻ ജനങ്ങൾക്കായി ഇന്ത്യ നൽകിയ ധാന്യങ്ങളാണ് പാകിസ്ഥാൻ തട്ടിയെടുത്തത്. അൻപതിനായിരം മെട്രിക് ടൺ ഗോതമ്പ് അഫ്ഘാനിസ്താന് നൽകുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിൽ 2500 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ കയറ്റി അയച്ചിരുന്നു. പാകിസ്ഥാൻ അതിർത്തി വഴിയാണ് അഫ്ഗാനിസ്ഥാനിലേക്ക് ധാന്യങ്ങൾ എത്തിച്ചിരുന്നത്. ഇതിനായി വാഗാ-അട്ടാരി അതിർത്തി പാകിസ്ഥാൻ തുറന്ന് നൽകിയിരുന്നു.

പാകിസ്ഥാനിലൂടെ ഇനി സഹായങ്ങൾ അയക്കേണ്ട എന്നാണ് താലിബാൻ ഇന്ത്യയോട് ആവിശ്യപെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധികൾ കാബൂളിലെത്തുകയും വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പാകിസ്ഥാൻ ധാന്യങ്ങൾ കൊള്ളയടിക്കുന്നത് തടയാൻ ഗതാഗത മാർഗം മാറ്റാനാണ് ഇന്ത്യ ആലോചിക്കുന്നത്.