യോഗ ഇസ്ലാം വിരുദ്ധം ; മാലിദ്വീപിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച യോഗാദിന പരിപാടിക്കിടെ ആക്രമം

മാലി : മാലിദ്വീപിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച യോഗാദിന പരിപാടിക്കിടെ അക്രമം. വടിവാളുകളുമായെത്തിയ സംഘമാണ് ഇന്ത്യക്കർക്കെതിരെ അക്രമം നടത്തിയത്. യോഗദിന പരിപാടി ആരംഭിച്ചതിന് പിന്നാലെ അക്രമി സംഘം പരിപാടി നടന്ന മാലദ്വീപ് നാഷണൽ ഫുഡിബോൾ സ്റ്റേഡിയത്തിലേക്ക് ഇരച്ച് കയറുകയും അക്രമിക്കുകയുമായിരുന്നു.

യോഗദിനത്തിൽ പങ്കെടുക്കനെത്തിയ ഇന്ത്യൻ പൗരന്മാരെ മർദ്ധിക്കുകയും, തയാറാക്കി വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തീവ്ര നിലപാടുള്ള മുസ്ലിം സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

യോഗ ഇസ്ലാമികമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സംഘം ഇന്ത്യക്കാരെ ആക്രമിച്ചത്. സംഭവത്തിൽ മാലദ്വീപ് സർക്കാർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.