യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി : യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ. അബുദാബി വീമാനത്താവളത്തിൽ ഇറങ്ങിയ നരേന്ദ്രമോദിയെ സ്വീകരിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തുകയായിരുന്നു. മുൻ പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ നിര്യണത്തിൽ അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ പ്രധനമന്ത്രിയുടെ യുഎഇ സന്ദർശനം.

ജി 7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ജർമനിയിൽ നിന്നും മടങ്ങുന്ന വഴിയാണ് യുഎഇ യിൽ സന്ദർശനം നടത്തിയത്. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഷെയ്ഖ് ഖലീഫ അന്തരിച്ചത്. മഹത്തായ നേതാവും ദീര്ഘ വീക്ഷണവും ഉള്ള ആളായിരുന്നു ഷെയ്ഖ് ഖലീഫയെന്ന് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി സംസാരിക്കുന്നതിനിടെ പറഞ്ഞു.

പ്രവാചക നിന്ദ ആരോപിച്ച് പ്രതിഷേധങ്ങൾ നടന്നതിന് ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി യുഎഇ സന്ദർശിക്കുന്നത്. എന്നാൽ യുഎഇ പ്രസിഡന്റ് നേരിട്ടെത്തി നരേന്ദ്രമോദിയെ സ്വീകരിച്ചത് പ്രവാചക നിന്ദ ആരോപിച്ച് പ്രതിഷേധങ്ങൾ നടത്തിയവരെ ഞെട്ടിച്ചിരിക്കുകയാണ്.