കോവിഡ് 19: വിവേചനവുമായി പാക്കിസ്ഥാൻ: ന്യൂനപക്ഷങ്ങൾക്ക് ഭക്ഷണവും റേഷനുമില്ല: പട്ടിണിയിൽ പരക്കംപാഞ്ഞു പാക് ഹിന്ദുക്കൾ

ഇസ്ളാമാബാദ്: കൊറോണ വൈറസ് അന്താരാഷ്ട്ര തലത്തിൽ വ്യാപിക്കുമ്പോൾ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടികൊണ്ട് ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ. ന്യൂനപക്ഷങ്ങൾക്ക് ഭക്ഷണവും മരുന്നും നിഷേധിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ന്യൂനപക്ഷ സമുദായമാണെന്ന കാരണത്താൽ സഹായങ്ങളോ റേഷനോ ഒന്നും തന്നെ തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അവർ പറയുന്നു.

കടകളും മറ്റും അടച്ചിട്ടിരിക്കുന്നതിനാൽ കറാച്ചിയിലെ റഹ്‌രി ഗോത്തിൽ അവശ്യ സാധനങ്ങൾക്കും ഭക്ഷണങ്ങൾക്കുമായി നിരവധി ന്യൂനപക്ഷ സമുദായങ്ങങ്ങളാണ് കൂടുന്നത്. എന്നാൽ ഭൂരിപക്ഷ വിഭാഗങ്ങൾക്ക് മാത്രമേ റേഷനും മറ്റും നല്കുന്നുള്ളെന്ന പരാതിയും ഇവർ പറയുന്നുണ്ട്. കൂടാതെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും അവർ പറയുന്നുണ്ട്. തങ്ങളോട് എന്തിനാണ് ഇത്തരത്തിൽ വിവേചനം കാണിക്കുന്നതെന്നും ആരും എന്താണ് സംസാരിക്കാത്തത്, ലോക്ക് ഡൗൺ തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്നും വീടുകളിൽ ഭക്ഷണമില്ലെന്നും തങ്ങളുടെ കൈയിൽ പണമില്ലെന്നും വോട്ട് ചോദിയ്ക്കാൻ മാത്രമാണ് അധികാരികൾ എത്തുന്നതെന്നും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ പറയുന്നത്.

ഇതിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ പാക്കിസ്ഥാനിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഇന്ത്യൻ സർക്കാർ ഇടപെടണമെന്നു ആവശ്യപ്പെട്ടു കൊണ്ട് അംജദ് ആയൂബ്‌ മിശ്ര എന്ന രാഷ്‌ടീയ പ്രവർത്തകൻ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. രാജസ്ഥാൻ വഴി സിന്ധ് മേഖലയിൽ ഉള്ളവർക്ക് ഭക്ഷണം എത്തിക്കുവാൻ വേണ്ടി സഹായമഭ്യർത്ഥിച്ചാണ് ഇദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ടത്.