കോവിഡ് 19: അമേരിക്കയിൽ നിലവിലെ സ്ഥിതിയിൽ പോയാൽ 93000 ത്തോളം പേർ മരി ക്കുമെന്ന് മുന്നറിയിപ്പ്

കൊറോണ വൈറസ് ബാധിച്ചു മരി ച്ചവരുടെ എണ്ണം അമേരിക്കയിൽ 6000 കടന്നു. ഇന്നലെ മാത്രം അമേരിക്കയിൽ വൈറസ് ബാധയേറ്റ് മരി ച്ചവരുടെ എണ്ണം 781 ആണ്. കൂടാതെ 29277 പേർക്ക് ഇന്നലെ വൈറസ് സ്ഥിതീകരിക്കുകയും ചെയ്തു. അമേരിക്കയിൽ നിലവിൽ കൊറോണ ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിനു മുകളിൽ കടന്നു. ഏകദേശം 5000 ത്തോളം ആളുകളുടെ നില അതീവ ഗുരുതരമാണ്. അമേരിക്കയിൽ നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണ്. വൈറസിനെ നേരിടാൻ ഭരണകൂടം എല്ലാവിധത്തിലുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ന്യൂയോർക്കിൽ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീയമായി കൂടി വരികയാണ്. പതിനായിരത്തിൽ അധികം ആളുകൾന്യൂയോർക്കിൽ മരിക്കുമെന്ന് ഗവർണർ ആൻഡ്ര ക്യൂമോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വൈറസ് വ്യാപനം കൂടിയാൽ 16000 ത്തോളം ആളുകൾ ന്യൂയോർക്കിലും 93000 പേർ അമേരിക്കയിലും മറിച്ചേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. വൈറസിന്റെ വ്യാപ്‌തി തടയാനായി സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.