സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതി പോലീസ് പിടിയിൽ

4 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തറത്ത് കൊന്ന ശേഷം രക്ഷപെടാൻ ഒരുങ്ങിയ അമ്മയെ ഹൂസ്റ്റണ് ഷുഗർലാന്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് മാനസികമായി പ്രശനങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണ് എന്നാണ് പോലീസ് അധികൃതർ മാധ്യങ്ങളോട് പറഞ്ഞത്. 95, 000 ആണ് ജാമ്യ തുകയായി ആവിശ്യപ്പെടുന്നത്.

36 വയസ്സുകാരിയായ റിതിക അഗർവാളിനെ ആശുപത്രിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നാണ്‌ റിതിക വീട്ടിൽ എത്തിയ മെഡിക്കൽ സംഘം കഴുത്തറുത്ത നിലയിലുള്ള നാലുവയസുകാരന്റെ ശരീരം കണ്ടെത്തിയത്. കയ്യിലും കഴുത്തിലും മുറിവേറ്റ റിതികയെയും കണ്ട സംഘം അവരെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊല കുറ്റം ചുമത്തിയ കേസിൽ അന്വേഷണം മനഃപൂർവം വഴി തെറ്റിക്കാൻ സ്വയം കഴുത്തിലും കയ്യിലും മുറിവുകൾ ഉണ്ടാക്കിയതാണ് എന്നാണ് പോലീസ് കണ്ടെത്തൽ.