മലേറിയയുടെ പ്രതിരോധ മരുന്ന് കയറ്റി അയച്ചില്ലെങ്കിൽ ഇന്ത്യ അനുഭവിക്കും

കൊറോണ വൈറസ് അമേരിക്കയിൽ പടർന്ന് പിടിക്കുമ്പോൾ ഇന്ത്യക്ക് ഭീഷണിയായി അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. മലേറിയ വരുമ്പോൾ ഉപയോഗിക്കുന്ന മരുന്ന് കൊറോണ വൈറസിന് പ്രതിരോധിക്കാൻ കഴിയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മരുന്ന് കയറ്റി അയച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുതലായി വരുന്നതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 25 മുതൽ ഇന്ത്യ കയറ്റുമതി നിർത്തി വെച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ ഇന്ത്യ ഇതുവരെ രംഗത്ത് വന്നിട്ടില്ല. അമേരിക്കയിൽ ഇതുവരെ 10000 കൂടുതൽ പേര് മരണപെട്ടു.