കോവിഡ് 19: ഉഗാണ്ട ഗവൺമെന്റിന് സഹായങ്ങൾ നൽകുവാനുള്ള തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: കൊറോണ വൈറസ് അന്താരാഷ്ട്ര തലത്തിൽ ഭീതി പരത്തുന്ന സാഹചര്യത്തിൽ ഉഗാണ്ട ഗവണ്മെന്റിനു സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് ഉഗാണ്ട പ്രധാനമന്ത്രി യോവേരി കഗുത മൂസേവനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന സാമ്പത്തികമായുള്ള വെല്ലുവിളികളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ടെലിഫോണിലൂടെ ഇരുവരും ഇക്കാര്യങ്ങൾ സംസാരിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉഗാണ്ടയിൽ ഉള്ള ഇന്ത്യൻ വംശജർക്ക് അവിടുത്തെ ഗവൺമെന്റും ആളുകളും നൽകിവരുന്ന സുരക്ഷയ്ക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു.

അന്താരാഷ്ട്രതലത്തിൽ കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും ഇരുവരും സംസാരിച്ചു. 2018 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉഗാണ്ട സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഭാഗമായാണ് നിലവിലെ സാഹചര്യത്തിൽ ഇരുവരും സാമ്പത്തികമായി കൈകോർക്കാൻ തീരുമാനമായത്.