കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 1.08 ലക്ഷം കടന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 5817 പേർ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 1.08 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 5,817.

ലോകത്താകമാനം 17,74,446 പേർക്ക് നിലവിൽ കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ മാത്രം 26,991 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് വിവരം. കൊറോണ വൈറസ് ബാധയിൽ നിന്നും ലോകത്തിൽ ഇതിനോടകം 4,01,500 പേര്‍ മുക്തരായി.