വീമാനത്താവളത്തിൽ സെക്യൂരിറ്റി ചെക്കിനിടെ അടിവസ്ത്രത്തിൽ നിർത്തി ; വീമാനത്താവളത്തിനിരെ ഗായിക രംഗത്ത്

ബെംഗളൂരു വീമാനത്താവളത്തിൽ അടിവസ്ത്രത്തിൽ നിർത്തിയെന്നാരോപിച്ച് ഗായിക രംഗത്ത്. വീമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷർട്ട് അഴിപ്പിച്ച് അടിവസ്ത്രത്തിൽ നിർത്തിയെന്നാണ് വിദ്യാർത്ഥിനിയും ഗായികയുമായ കൃഷാനി ഗാദ്വിയുടെ ആരോപണം.

krishani gadhvi

ട്വിറ്ററിലൂടെയാണ് കൃഷ്ണനി ഗദ്വി നേരിട്ട ദുരനുഭവം പങ്കുവെച്ചത്. ബെംഗളൂരു വീമാനത്താവളത്തിലെ സെക്യൂരിറ്റി പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ തന്റെ ഷർട്ട് ഊരാൻ ആവശ്യപ്പെട്ടു. ഷർട്ട് ഊരി അടിവസ്ത്രത്തിൽ നിൽക്കുന്നത് ശരിക്കും അപമാനകരമായ കാര്യമാണെന്നും ഒരിക്കലും ഒരു സ്ത്രീ ഈ അവസ്ഥയിൽ നിൽക്കാൻ ആഗ്രഹില്ലെന്നും കൃഷാനി ട്വിറ്ററിൽ കുറിച്ചു.

  റോഡിൽ നഗ്നമായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; പ്രതികൾ അറസ്റ്റിൽ

അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വീമാനത്താവള അധികൃതർ രംഗത്തെത്തി. കൃഷാനിയുടെ ട്വീറ്റിന് മറുപടിയുമായാണ് വീമാനത്താവള അധികൃതർ ഖേദം പ്രകടിപ്പിച്ചത്. സംഭവിക്കാൻ പാടില്ലാത്തത് ആണ് സംഭവിച്ചതെന്നും അധികൃതർ പറഞ്ഞു.
young female singer krishani gadhvi

English Summary : young female singer krishani gadhvi insulted at bengaluru airport

Latest news
POPPULAR NEWS