Tuesday, April 16, 2024
-Advertisements-
KERALA NEWSസമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന ദൃശ്യം വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന ദൃശ്യം വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : തൃപ്പൂണിത്തുറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാക്കനാട് ചിറ്റേത്തുകര സ്വദേശി മുഹമ്മദ് ആസിഫ് (23) ആണ് അറസ്റ്റിലായത്. ഉദയംപേരൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സമൂഹമാധ്യമം വഴിയാണ് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കിയ പ്രതി ദൃശ്യങ്ങൾ വാട്സാപ്പ് വഴി സുഹൃത്തുക്കൾക്ക് അയച്ച് കൊടുക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : young man arrested for spreading nudity

-Advertisements-