KERALA NEWSയുവതിയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത് ; പത്തനംതിട്ടയിൽ യുവാവിനെ...

യുവതിയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത് ; പത്തനംതിട്ടയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

follow whatsapp

പത്തനംതിട്ട : കോഴഞ്ചേരിയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴഞ്ചേരി അയിരക്കാവ് സ്വദേശി പ്രദീപ് (35) ആണ് മരിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകത്തിന് പിന്നിൽ മോൻസി എന്നയാളാണെന്ന് നാട്ടുകാർ സംശയിക്കുന്നു. മോൻസിയുടെ ഭാര്യയുമായി പ്രദീപിന് വഴിവിട്ട ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഇതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

- Advertisement -

English Summary : young man brutally hacked to death in kozhanjeri

spot_img