Thursday, April 25, 2024
-Advertisements-
KERALA NEWSലോകകപ്പ് ഫുട്‌ബോൾ കട്ട് ഔട്ട് ഉയർത്തുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

ലോകകപ്പ് ഫുട്‌ബോൾ കട്ട് ഔട്ട് ഉയർത്തുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

chanakya news
-Advertisements-

കോട്ടയം : ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായി ഇഷ്ട താരത്തിന്റെ കട്ട് ഔട്ട് ഉയർത്തുന്നതിനിടയിൽ ഷോക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി അമീൻ മുഹമ്മദ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ലോകകപ്പ് ഫുട്‌ബോൾ ആരംഭിക്കുന്നതിന് മുൻപ് തങ്ങളുടെ ഇഷ്ട താരത്തിന്റെ കട്ട് ഔട്ട് സ്ഥാപിക്കുന്നതിനിടയിൽ ഉയർത്തിയ കവുങ്ങ് വൈദ്യുതി ലൈനിൽ തട്ടുകയും അമീൻ മുഹമ്മദ് അടക്കം മൂന്ന് പേർക്ക് വൈദ്യതഗാതം ഏൽക്കുകകയായിരുന്നു.

-Advertisements-