ഭാര്യവീട്ടിലെത്തിയ യുവാവിനെ ഭാര്യയും, വീട്ടുകാരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി ; ഭാര്യയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി : ഭാര്യവീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ സ്വദേശി ബിബിൻ ബാബു (39) മർദ്ദനമേറ്റ് മരിച്ച സംഭവത്തിലാണ് ബിബിൻ ബാബുവിന്റെ ഭാര്യ വിനിമോൾ, ഭാര്യ പിതാവ് സതീശൻ (60), ഭാര്യ സഹോദരൻ വിഷ്ണു (28) എന്നിവരെ ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

ബിബിൻ ബാബുവുമായി വഴക്കിട്ട് കഴിഞ്ഞ ഒരാഴ്ചയായി വിനിമോൾ എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഭാര്യയെ കാണാൻ ബിബിൻ ഭാര്യ വീട്ടിൽ എത്തുകയും വിനിമോളുമായി സംസാരിക്കുന്നതിനിടയിൽ വാക്കു തർക്കമുണ്ടാകുകയും ചെയ്തു. ഇതിനിടയിൽ ഭാര്യയും സഹോദരനും പിതാവും ചേർന്ന് ബിബിനെ മർദിക്കുകയായിരുന്നു.

ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ചാണ് ബിബിനെ കൊലപ്പെടുത്തിയത്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിരിക്കുകയാണ്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary : young man was killed by his in laws by hitting him on the head

Latest news
POPPULAR NEWS