Wednesday, April 24, 2024
-Advertisements-
KERALA NEWSപുലർച്ചെ ഒരുമണിയോടെ പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

പുലർച്ചെ ഒരുമണിയോടെ പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

chanakya news
-Advertisements-

കോഴിക്കോട് : പെൺ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് സദാചാര ഗുണ്ടകളുടെ ആക്രമണം. നാദാപുരത്തുള്ള പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെയാണ് ഒരു സംഘം ആളുകൾ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. മർദ്ദനമേറ്റ കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്ത് പേരടങ്ങുന്ന സംഘമാണ് വിശാഖിനെ മർദിച്ചത്. വിശാഖ് യുവതിയുടെ വീട്ടിലെത്തിയതിന് പിന്നാലെ പത്ത് പേരടങ്ങുന്ന സംഘം വീട്ടിലെത്തുകയും വിശാഖിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദിക്കുകയുമായിരുന്നു. യുവതിയും മക്കളും നോക്കി നിൽക്കെയാണ് സംഘം യുവാവിനെ മർദിച്ചത്. നാദാപുരം പാറക്കടവ് പള്ളിക്ക് സമീപത്താണ് സംഭവം നടന്നത്.

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിന് മർദ്ദനമേറ്റത്. ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ചാണ് യുവാവിനെ സംഘം മർദിച്ചത്. യുവാവിന്റെ കൈയ്യും കാലും ഒടിഞ്ഞ നിലയിലാണ്. സംഭവത്തിൽ വധശ്രമം ഉളപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു.

English Summary : young man who came to meet his female friend was attacked by moral goons

-Advertisements-