Wednesday, April 24, 2024
-Advertisements-
KERALA NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃശൂർ അന്നക്കര സ്വദേശി അഭിഷേക് (22) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമത്തിലൂടെയാണ് പെൺകുട്ടിയെ യുവാവ് പരിചയപെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി.

ഇതിനിടയിൽ യുവാവ് പെൺകുട്ടിയെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു.

ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

English Summary : young man who molested a minor girl was arrested thrissur

-Advertisements-