Wednesday, April 24, 2024
-Advertisements-
KERALA NEWSവീട്ടമ്മയുടെ കുളിമുറി ദൃശ്യം മൊബൈലിലൂടെ പകർത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വീട്ടമ്മയുടെ കുളിമുറി ദൃശ്യം മൊബൈലിലൂടെ പകർത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കളമശേരി : വീട്ടമ്മയുടെ കുളിമുറി ദൃശ്യം മൊബൈലിലൂടെ പകർത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ സ്വദേശി പ്രണവ് (22) ആണ് അറസ്റ്റിലായത്. കളമശേരിയിലെ കാർ ഷോറൂമിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന പ്രതി കമ്പനി നൽകിയ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിന് തൊട്ടടുത്തുള്ള അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങളാണ് ഇയാൾ പകർത്താൻ ശ്രമിച്ചത്.

യുവതി കുളിക്കുന്നതിനിടയിലാണ് മൊബൈൽ ഫോണിലൂടെ ദൃശ്യങ്ങൾ പകർത്തുന്ന പ്രണവിനെ ശ്രദ്ധിച്ചത്. തുടർന്ന് യുവതി നിലവിളിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് യുവതിയുടെ പരാതിയിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രണവ് സ്ഥിരമായി അപ്പാർട്മെന്റിലെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി പോലീസ് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

-Advertisements-