Advertisements

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന കുഞ്ഞും മരിച്ചു

പാലക്കാട് : പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. പാലക്കാട് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഈ മാസം പതിനൊന്നിനാണ് ധോണി സ്വദേശിനിയായ വിനീഷ (30) പ്രസവത്തെ തുടർന്ന് മരിച്ചത്. ചികിത്സ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

Advertisements

ഷാർജയിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. പ്രസവത്തിന് ശേഷം ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിനീഷയുടെ ജീവൻ രക്ഷിക്കാനായില്ല.

English Summary : young woman dies after delivery in palakkad upadtes

Advertisements

- Advertisement -
Latest news
POPPULAR NEWS