Monday, June 24, 2024
-Advertisements-
KERALA NEWSതന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ല, സമാധാനം കിട്ടാൻ മാറി നിൽക്കുന്നതാണ് ; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ...

തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ല, സമാധാനം കിട്ടാൻ മാറി നിൽക്കുന്നതാണ് ; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി വീണ്ടും വീഡിയോയുമായി രംഗത്ത്

chanakya news

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ മാതാപിതാക്കൾക്കെതിരെ യുവതി വീണ്ടും രംഗത്ത് . തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നും താൻ സുരക്ഷിതയാണെന്നും യുവതി പങ്കുവെച്ച വീഡിയോയിൽ പറയുന്നു. നേരത്തെ പങ്കുവെച്ച വീഡിയോ ആരുടെയും നിർബന്ധപ്രകാരം ചെയ്തതല്ലെന്നും യുവതി പറയുന്നു.

ഗാർഹിക പീഡനകേസിൽ പരാതി നൽകിയ യുവതി കഴിഞ്ഞ ദിവസം പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. മാതാപിതാക്കളുടെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും . ഭർത്താവ് രാഹുൽ തന്നെ മർദ്ധിച്ചിട്ടില്ലെന്നും കുളിമുറിയിൽ വീണാണ് പരിക്കേറ്റതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

സമാധാനം ഇല്ലാത്തത് കൊണ്ട് എല്ലാവരിൽ നിന്നും കുറച്ച് മാറി നിൽക്കുകയാണ്. സത്യം പറയാൻ ഒത്തിരി വൈകിപ്പോയെന്ന് എനിക്കറിയാമെന്നും ഇപ്പോഴെങ്കിലും സത്യം പറയാൻ തോന്നിയത് കൊണ്ടാണ് സത്യം പറയുന്നതെന്നും യുവതി വീഡിയോയിൽ പറയുന്നു. യുവതി ഭർതൃ വീട്ടുകാരുടെ ഭീഷണിയെ തുടർന്നാണ് ഇതൊക്കെ പറയുന്നതെന്ന് നേരത്തെ യുവതിയുടെ മാതാപിതാക്കൾ പ്രതികരിച്ചിരുന്നു.

പുതിയ വീഡിയോയ്ക്ക് പ്രതികരിക്കാനില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. മകൾ ഇങ്ങനെ തിരിയും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു.

English Summary : young woman in the panthirankav case with the video