Thursday, April 25, 2024
-Advertisements-
KERALA NEWSAlappuzha Newsടെക്‌നോപാർക്കിൽ നിന്ന് നാല് കോടി പത്ത് ലക്ഷം രൂപ പലിശരഹിത ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച്...

ടെക്‌നോപാർക്കിൽ നിന്ന് നാല് കോടി പത്ത് ലക്ഷം രൂപ പലിശരഹിത ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : അമ്പലപ്പുഴയിൽ പലിശയില്ലാതെ ലോൺ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൈലാടി നെടുംകുന്നം സ്വദേശിനി പ്രമീള (32) ആണ് അറസ്റ്റിലായത്. പുന്നപ്ര സ്വദേശിയുടെ പരാതിയിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ സാലറി സർട്ടിഫിക്കറ്റ് ഈട് വെച്ച് നാല് കോടി പത്ത് ലക്ഷം രൂപ പലിശയില്ലാതെ വായ്പ്പ എടുത്ത് തരാമെന്ന് പറഞ്ഞാണ് യുവതി പുന്നപ്ര സ്വദേശിയിൽ നിന്നും പണം തട്ടിയത്. പല തവണകളായി ആറു ലക്ഷത്തോളം രൂപയാണ് യുവതി തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു.

വാട്സാപ്പിലൂടെ വ്യാജ ചെക്കിന്റെ ഫോട്ടോ അയച്ച് കൊടുത്താണ് യുവതി വിശ്വാസം നേടിയത്. ഇത് വിശ്വസിച്ച പുന്നപ്ര സ്വദേശി പണം നൽകുകയായിരുന്നു. പുന്നപ്ര പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി അറസ്റ്റിലായത്.

English Summary : young woman was arrested after extorting Rs 6 lakh from a young man

-Advertisements-